മുംബൈ എന്ന നോവലിനു ധാരാളം സവിശേഷതകളുണ്ട്. അവയില്‍ ഒന്ന് സാമ്പ്രദായിക വഴികളില്‍നിന്ന് നോവലിസ്റ്റ് വഴിമാറി നടക്കുന്നു എന്നതാണ്. ഇവിടെ രേഖീയമായ കഥയില്ല. ഒരുപക്ഷേ, കഥപോലുമില്ല. വീണുചിതറിയ ഒരു കണ്ണാടിപോലെയാണ് ഈ നോവല്‍. ചിതറിക്കിടക്കുന്ന കണ്ണാടിത്തുണ്ടുകള്‍ ചേര്‍ത്തുവെച്ച് അതില്‍ മുംബൈനഗരത്തിന്റെ മുഖം കാണുവാനാണ് നോവലിസ്റ്റ് നമ്മെ ക്ഷണിച്ചുകൊണ്ടുപോകുന്നത്. ഇതില്‍ ബിംബസമുച്ചയങ്ങള്‍ ഇല്ല. ഇന്ന് നമ്മുടെ നോവലുകളില്‍ ധാരാളമായി കാണുന്ന ഭാഷയുടെ സങ്കീര്‍ണതകളില്ല. ആര്‍ഭാടങ്ങളില്ല. മിനിമലിസമാണ് ലിസിയുടെ ആഖ്യാനത്തിന്റെ ബലം. – എം. മുകുന്ദന്‍
മുംബൈ എന്ന മഹാനഗരത്തെ പശ്ചാത്തലമാക്കി എഴുതിയ പ്രശസ്ത നോവലിന്റെ പുതിയ പതിപ്പ്